കൊയിലാണ്ടിയില്‍ ഇന്ന് വൈകീട്ട് എംഎല്‍എയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേരും


കൊയിലാണ്ടിയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് വീടുകള്‍ അക്രമിക്കപ്പെട്ടു. സിപിഐഎം-ബിജെപി പ്രാദേശിക നേതാക്കളുടെ വീടുകള്‍ക്ക് നേരേയാണ് അക്രമം. സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് വൈകീട്ട് കൊയിലാണ്ടിയില്‍ സര്‍വകക്ഷിയോഗം ചേരും. പൊലീസ് കനത്ത ജാഗ്രത പുലര്‍ത്തുന്നതിനിടെയാണ് കൊയിലാണ്ടിയില്‍ വീണ്ടും അക്രമം ഉണ്ടായിരിക്കുന്നത്. ബിജെപി സിപിഐഎം പ്രാദേശിക നേതാക്കളുടെ വീടുകളാണ് അക്രമിക്കപ്പെട്ടത്. മൂന്ന് മണിയോടെ സിപിഐഎം നേതാവും കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ ഷിജുവിന്റെ വീടിനുനേരേയാണ് ആദ്യം ബോംബേറ്.തുടര്‍ന്ന് അഞ്ച് മണിയോടെ ബിജെപി നിയോജക മണ്ഡലം സെക്രട്ടറി മുകുന്ദന്റെ വീടിനുനേരേയും അക്രമമുണ്ടായി.സ്‌ഫോടനത്തില്‍ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.




Sharing is Caring