മന്ത്രി മാത്യു.ടി.തോമസിനെ അധിക്ഷേപിച്ച് ജനതാദള്‍ എസ് സംസ്ഥാന കമ്മിറ്റിയുടെ ഒൗദ്യോഗിക വാട്സ്ആപ് ഗ്രൂപ്പില്‍ പോസ്റ്റിട്ട കെ. കൃഷ്ണന്‍കുട്ടി എംഎല്‍എയുടെ പിഎയെ സ്ഥാനത്തു നിന്നു നീക്കി. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കൂടിയായ കെ. കൃഷ്ണന്‍കുട്ടി എംഎല്‍എയുടെ പിഎ ടി.ടി. അരുണിനെയാണ് വ്യാഴാഴ്ച നീക്കിയത്.
മന്ത്രിസ്ഥാനത്തെച്ചൊല്ലി ഇരു നേതാക്കളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണു പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയുടെ ഒൗദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിലെ പിഎയുടെ പോസ്റ്റ് വിവാദമായത്. ഇതു വാര്‍ത്തയായതിനു പിന്നാലെ, അരുണ്‍ പോസ്റ്റ് നീക്കി. പിന്നീട് അരുണിനെ സ്ഥാനത്തു നിന്നു നീക്കിയതായി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു.
അതിനിടെ, ആക്ഷേപത്തിനു മറുപടിയായി ആരുടെയും പേരെടുത്ത് പറയാതെ മന്ത്രി മാത്യു.ടി. തോമസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. വിശ്വാസവും വര്‍ഗീയതയും തമ്മില്‍ വേര്‍തിരിച്ചറിയാനാകാത്ത ആശയക്കുഴപ്പം ഇന്നു പലരുടെയും പ്രശ്നമാണ്. ക്ഷേത്ര ദര്‍ശനത്തിനോ പള്ളിയാരാധനക്കോ നിസ്കാരത്തിനോ പോകുന്നവരെല്ലാം വര്‍ഗീയവാദികളോ തീവ്രവാദികളോ ആണെന്ന് കരുതുന്നതു മൗഢ്യമാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.