രാഷ്ട്രീയം നിര്‍ത്തി ഉമ്മന്‍ ചാണ്ടി ബിസിനസുകാരനായി മാറണം: സരിത എസ്.നായര്‍

saritha-s-nair-leaked-photos-on-whatsapp-23574രാഷ്ട്രീയം നിര്‍ത്തി ഉമ്മന്‍ ചാണ്ടി ബിസിനസുകാരനായി മാറണമെന്ന് സോളര്‍ കേസ് പ്രതി സരിതാ എസ്.നായര്‍. കൗശലക്കാരനായ ബിസിനസുകാരനുള്ള അവാര്‍ഡ് ഉമ്മന്‍ ചാണ്ടിക്കു കൊടുക്കാമെന്നും സരിത കൂട്ടിച്ചേര്‍ത്തു.
ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ച ശേഷമായിരുന്നു സരിതയുടെ പ്രതികരണം. വിഎസിന്റെ ഔദ്യോഗിക വസതിയായ കവഡിയാര്‍ ഹൗസിലായിരുന്നു കൂടിക്കാഴ്ച.
സോളര്‍ കേസില്‍ താന്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം ശരിവയ്ക്കുന്നതാണ് ബെംഗളൂരു കോടതിയുടെ വിധി. സത്യങ്ങള്‍ മൂടിവയ്ക്കാന്‍ എത്രശ്രമിച്ചാലും അതില്‍ ദൈവത്തിന്റെ ഒരു കയ്യൊപ്പുണ്ടാകുമെന്നും സരിത കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *