റേഷന്‍ കാര്‍ഡ് പുനഃക്രമീകരണവുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കാനുള്ള സമയപരിധി അടുത്തമാസം അഞ്ചുവരെ നീട്ടി. അവധി ദിവസങ്ങളിലും പരാതി സ്വീകരിക്കും. ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.
തിരക്കു കുറയ്ക്കാന്‍ താലൂക്ക് സപ്ലൈ ഒാഫിസിനു പുറമെ വില്ലേജ് ഓഫിസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പരാതികള്‍ സ്വീകരിച്ചു തുടങ്ങി. പഞ്ചായത്ത് സമിതിയായിരിക്കും പരാതികള്‍ പരിഹരിക്കുക.













