വൻ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കേന്ദ്ര സർക്കാർ

ബജറ്റില്‍ പ്രഖ്യാപിച്ച തൊഴിലസരങ്ങള്‍ സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. 2.8 ലക്ഷം ജീവനക്കാരെയാണ് കേന്ദ്രം പുതുതായി നിയമിക്കുന്നത്.

പോലീസ്, ആദായനികുതി വകുപ്പ്, കസ്റ്റംസ് തുടങ്ങിയ വകുപ്പുകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയാണ് പുതിയ നിയമനങ്ങള്‍ നടക്കുക. ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരുടെ എണ്ണം 46,000 ത്തില്‍ നിന്ന് 80,000 ആക്കി അടുത്ത വര്‍ഷം മാര്‍ച്ചോടെ ഉയര്‍ത്തും.

നോട്ട് നിരോധനമടക്കമുള്ള നടപടികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള പരിശോധനകള്‍ക്കും മറ്റും ഉദ്യോഗസ്ഥരുടെ കുറവുണ്ടായത് കേന്ദ്രത്തിന് തിരിച്ചടിയായിരുന്നു. സ്റ്റാഫ് നിയമനം കൂടുതല്‍ നടക്കുന്ന മറ്റൊരു വകുപ്പ് കസ്റ്റംസ് ആന്‍ഡ് എക്സൈസാണ്. ഈ വകുപ്പില്‍ 41,000 പേരെ പുതുതായി നിയമിക്കും.

അതേസമയം റെയില്‍വെയില്‍ പുതിയ നിയമനങ്ങളെ കുറിച്ച്‌ ബജറ്റ് അനക്സച്ചറില്‍ സൂചനയില്ല. ആണവേര്‍ജം, ബഹിരാകാശം, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം തുടങ്ങിയ വകുപ്പുകളിലും നിയമനങ്ങളുണ്ടാകും.

വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാരുടെ എണ്ണം 9,294 ല്‍ നിന്ന് 2018 ആകുമ്ബോഴേക്കും 11,403 ആയി വര്‍ധിപ്പിക്കും. വാര്‍ത്താ വിതരണ മന്ത്രാലയത്തിലെ ജീവനക്കാരുടെ എണ്ണം രണ്ടു വര്‍ഷം കൊണ്ട് 2015 ല്‍ നിന്ന് 6258 ആയും ക്യാബിനറ്റ് സെക്രട്ടറിയേറ്റില്‍ 921 ല്‍ നിന്ന് 1218 ആയും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *