ലിഗയുടെ സംസ്കാരം നാളെ ശാന്തികവാടത്തില്‍

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ സംസ്കാരം വ്യാഴാഴ്ച വൈകിട്ട് ശാന്തികവാടത്തില്‍ നടക്കും. തികച്ചും സ്വകാര്യ ചടങ്ങായാണു സംസ്കാരം നടത്തുകയെന്ന് സഹോദരിഇലിസ വ്യക്തമാക്കി. ഇതുവരെയുള്ള തിരച്ചിലില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതിനാണു യോഗം. അനുസ്മരണച്ചടങ്ങിലേക്കു മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേനായി ഞായറാഴ്ച വൈകിട്ടു നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ലിഗ അനുസ്മരണയോഗം സംഘടിപ്പിക്കും.

ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും വരുമോയെന്ന് ഇരുവരും ഉറപ്പ് നല്‍കിയിട്ടില്ലെന്ന് ഇലിസ അറിയിച്ചു. അടുത്ത ആഴ്ച തങ്ങള്‍ തിരികെ ലാത്വിയയിലേക്കു പോകും. ചിതാഭസ്മം ലാത്വിയയിലേക്കു കൊണ്ടുപോയി വീടിനോടു ചേര്‍ന്ന പൂന്തോട്ടത്തില്‍ സൂക്ഷിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *