കേരളത്തില്‍ തിയേറ്ററുകള്‍ തുറന്നാലും മരക്കാര്‍ ഉടന്‍ റിലീസിനില്ലെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍

കേരളത്തില്‍ തിയേറ്റര്‍ തുറന്നാലും മരക്കാര്‍ ഉടന്‍ റിലീസിനെത്തിക്കാന്‍ കഴിയില്ലെന്ന് നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍. അറുപത് രാജ്യങ്ങളുമായി കരാര്‍ ഉണ്ടെന്നും അവിടെയൊക്കെ ഒരുമിച്ച്‌ ചിത്രം ഒരുമിച്ച്‌ റിലീസ് ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.

‘മോഹന്‍ലാല്‍ സര്‍ എന്നെ വിളിച്ചു പറഞ്ഞത്, ആന്റണി ഇപ്പോള്‍ ലോകം മുഴുവന്‍ പഴയതുപോലെയാകാന്‍ പ്രാര്‍ഥിക്കുക എന്നാണ്. മറ്റൊന്നും ആലോചിക്കരുത്. പഴയ അവസ്ഥയിെലത്തിയാല്‍ നമുക്ക് എന്തു വേണമെങ്കിലും ചെയ്യാനാകും എന്നാണ്. അതിനുശേഷം വളരെ ശാന്തമായ മനസ്സുമായാണ് ഞാന്‍ ഉറങ്ങുന്നത്. എല്ലാം ശാന്തമാകുന്ന ദിവസം റിലീസ് ചെയ്യുമെന്നേ പറയാനാകൂ. തുറന്ന ഉടന്‍ റിലീസിനില്ല. കാരണം, 60 രാജ്യങ്ങളുമായി കരാറുണ്ട്. അവിടെയെല്ലാം ഒരുമിച്ചേ റിലീസ് ചെയ്യാനാകൂ.’-ആന്റണി പെരുമ്ബാവൂര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *