കാമുകന്‍ ചതിച്ച ദു:ഖത്തില്‍ നടി ആത്മഹത്യ ചെയ്തു; ദൃശ്യം മാതാപിതാക്കള്‍ക്ക് അയച്ചു


ബെംഗളൂരൂ: കാമുകന്‍ വഞ്ചിച്ച ദു:ഖത്തില്‍ നടിയും മോഡലുമായ ചന്ദന(29) വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തു. കര്‍ണാടക സ്വദേശിനിയാണ് ചന്ദന. നടി, മോഡല്‍, അവതാരക എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച്‌ പലപ്പോഴായി കാമുകന്‍ ചന്ദനയുടെ കൈയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയോളം വാങ്ങിയിരുന്നതായും ചന്ദ ആരോപിച്ചിരുന്നു.


വിഷം കഴിക്കുന്ന ദൃശ്യം വീഡിയോയില്‍ പകര്‍ത്തി മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു. ചന്ദന താമസിക്കുന്ന വീട്ടിലെത്തി അവര്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.


തന്റെ മരണത്തിന് ഉത്തരവാദി കാമുകനാണെന്നും 5 ലക്ഷത്തോളം രൂപ തന്നില്‍ നിന്ന് പലപ്പോഴായി വാങ്ങി ഒടുവില്‍ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചുവെന്നും ചന്ദന വീഡിയോയില്‍ പറയുന്നുണ്ട്. ആത്മഹത്യാ പ്രേരണാകുറ്റത്തിന് പോലീസ് നടിയുടെ കാമുകന്‍ ദിനേഷിനെതിരേ കേസെടുത്തു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.



Sharing is Caring