പ​മ്ബ​യി​ലെ മ​ണ​ലെ​ടു​പ്പ് നി​ര്‍​ത്തി; വ​നം സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​റ​ങ്ങി

പ​മ്ബ ത്രി​വേ​ണി​യി​ലെ മ​ണ​ലെ​ടു​പ്പ് താ​ത്ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി. ഇ​തു സം​ബ​ന്ധി​ച്ച്‌ വ​നം​വ​കു​പ്പ് സെ​ക്ര​ട്ട​റി ആ​ശാ തോ​മ​സ് ഉ​ത്ത​ര​വി​റ​ക്കി. എ​ന്നാ​ല്‍ മ​ണ​ല്‍ എ​ടു​ക്കു​ന്ന​തി​നു കു​ഴ​പ്പ​മി​ല്ലെ​ന്നും കൊ​ണ്ടു​പോ​കാ​ന്‍ പാ​ടി​ല്ലെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ദേ​വ​സ്വം ബോ​ര്‍​ഡ് നി​യ​ന്ത്ര​ണ​ത്തി​ല്‍ ശേ​ഖ​രി​ച്ച മ​ണ​ല്‍ മാ​ത്രം നീ​ക്കാ​മെ​ന്നും വി​ല പി​ന്നീ​ട് നി​ശ്ച​യി​ക്കു​മെ​ന്നും സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി.

വി​ര​മി​ക്കു​ന്ന​തി​നു മു​ന്‍​പ് ടോം ​ജോ​സും ഡി​ജി​പി​യും ന​ട​ത്തി​യ ഹെ​ലി​കോ​പ്റ്റ​ര്‍ യാ​ത്ര വി​വാ​ദ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചി രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വ​നം സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി.

ഒ​രു ല​ക്ഷ​ത്തി​ല​ധി​കം മെ​ട്രി​ക് ട​ണ്‍ മ​ണ​ല്‍ ക​ണ്ണൂ​ര്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്ലേ ​ആ​ന്‍റ് സെ​റാ​മി​ക്സ് എ​ന്ന പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ത്തി​നു കൈ​മാ​റി യെ​ന്നാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ച​ത്. പ്ര​ള​യം ക​ഴി​ഞ്ഞ് ര​ണ്ടു വ​ര്‍​ഷ​മാ​യി​ട്ടും പ​മ്ബ​യി​ലെ മ​ണ​ല്‍ നീ​ക്കാ​ത്ത​തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ട്.

വി​ര​മി​ക്കു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സും ഡി​ജി​പി​യും പ​മ്ബ​യി​ലേ​ക്ക് ഹെ​ലി​കോ​പ്റ്റ​ര്‍ യാ​ത്ര ന​ട​ത്തി പ്ര​ത്യേ​കം യോ​ഗം ചേ​ര്‍​ന്ന ശേ​ഷ​മാ​ണ് ഉ​ത്ത​ര​വി​റ​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്ന് ചെ​ന്നി​ത്ത​ല ആ​രോ​പി​ക്കു​ന്നു. വ​നം​വ​കു​പ്പ് പോ​ലും അ​റി​യാ​തെ​യു​ള്ള നീ​ക്കം ചി​ല സ്വ​കാ​ര്യ ക​മ്ബ​നി​ക​ള്‍​ക്ക് വേ​ണ്ടി​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​യു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *