കേരളത്തില്‍ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് നിന്ന് തമിഴ്നാട്ടിലേക്കുള്ള ഇടറോഡുകള്‍ അടച്ച് തമിഴ്നാട് പൊലീസ്. ബാരിക്കേഡുകള്‍ വെച്ചാണ് റോഡുകള്‍ അടച്ചത്.
പാറശ്ശാല, വെള്ളറട ഭാഗങ്ങളില്‍ നിന്നുള്ള റോഡുകളാണ് അടച്ചത്. കഴിഞ്ഞ വര്‍ഷവും കൊവിഡ് വ്യാപന സമയത്ത് തമിഴ്നാട് റോഡുകള്‍ അടച്ചിരുന്നു. അന്ന് മണ്ണിട്ടാണ് റോഡ് അടച്ചത്.