കുഞ്ഞു ‘നില’ യുടെ ചിത്രവുമായി പേളി മാണി; ആരാധകര്‍ക്കായി മകളുടെ പേരും ചിത്രവും പങ്കുവെച്ച്‌ പേളിയും ശ്രീനീഷും


ഇക്കഴിഞ്ഞ മാര്‍ച്ച്‌ 20 നാണ് പേളി മാണിക്കും ശ്രിനീഷ് അരവിന്ദിനും പെണ്‍കുഞ്ഞ് ജനിച്ചത്. ജിവിതത്തിലെ ഓരോ ചെറിയ വിശേഷങ്ങളും സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കുന്ന താരമാണ് പേളി മാണി. കുഞ്ഞ് ജനിച്ചപ്പോഴുള്ള ചിത്രവും പേളി ആരാധകര്‍ക്കായി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.


ഇപ്പോഴിതാ കുഞ്ഞിന്റെ ഏറ്റവും പുതിയ ചിത്രവും ഒപ്പം പേരും പുറത്തുവിട്ടിരിക്കുകയാണ് താരദമ്ബതികള്‍. നില ശ്രീനീഷ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. മകള്‍ക്കൊപ്പമുള്ള കുടുംബ ചിത്രത്തിനൊപ്പം മനോഹരമായ കുറിപ്പും പേളി പങ്കുവെച്ചിട്ടുണ്ട്.


തങ്ങളുടെ ജീവിതം സന്തോഷകരവും കൂടുതല്‍ മനോഹരവുമാക്കിയത് മകളാണെന്ന് പേളി പറയുന്നു. മകള്‍ക്കൊപ്പം ജീവിതത്തില്‍ കൂടുതല്‍ സാഹസികതകള്‍ ചെയ്യാനാവട്ടെയെന്നും പേളി പറയുന്നു. ശ്രീനീഷിനോടായി നിലാ എന്ന പേരുള്ള ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ഏതാണെന്ന് പറയാനും പേളി ആവശ്യപ്പെടുന്നു. മകളുടെ പേരുള്ള തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനവും പേളി പങ്കുവെച്ചു.



Sharing is Caring