News Sections: topnews
-
അര്‍ജ്ജുനായുള്ള രക്ഷാപ്രവര്‍ത്തനം; കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രിം കോടതി
ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളിയായ അര്‍ജ്ജുനായുള്ള രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച ഹര്‍ജിയുമായി കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് സുപ്രിം കോടതി. വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് പറഞ്ഞാണ് സുപ്രീംകോടതി ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. വിഷയം ഉടനടി പരിഗണിക്കാന്‍…
-
തിരുവനന്തപുരം മര്യനാട് വള്ളംമറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു
തിരുവനന്തപുരം മര്യനാട് വള്ളംമറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. മര്യനാട് അർത്തിയിൽ പുരയിടം പത്രോസ് (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45 നാണ് ആറംഗ സംഘം മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. ശക്തമായ തിരയടിയിൽ വള്ളം മറിഞ്ഞ് അപകടം…
-
‘കല്ലായിപ്പുഴ’യുടെ നവീകരണം; 12 കോടിയുടെ ടെൻഡറിന് അനുമതി നൽകി സർക്കാർ
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവില്‍ കോഴിക്കോട് കല്ലായിപ്പുഴ നവീകരിക്കാൻ 12 കോടിയുടെ ടെൻഡറിന് അനുമതി നൽകി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ ഏറ്റവും മലിനമായ പുഴ കല്ലായിപ്പുഴയാണെന്ന് കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ റിപ്പോർട്ട് ഒരാഴ്ച…
-
നിപ പ്രതിരോധം: കേന്ദ്രസംഘം ഇന്ന് മലപ്പുറത്ത്, നിയന്ത്രണങ്ങള്‍ തുടരും
മലപ്പുറം: നിപ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേന്ദ്ര സംഘം ഇന്ന് മലപ്പുറത്തെത്തും. നിപ ബാധിച്ച് മരിച്ച 14 കാരനുമായി സമ്പര്‍ക്കത്തിലുള്ള ആറ് പേരടക്കം ഏഴ് പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയത് ആശ്വാസമാണെങ്കിലും നിലവില്‍…
-
നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ കുത്തിവെപ്പിനെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; പ്രതിഷേധം അവസാനിപ്പിച്ചു
നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ കുത്തിവെപ്പിനെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ബന്ധുക്കളും പൊതുപ്രവര്‍ത്തകരും ആശുപത്രിക്ക് മുന്നില്‍ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. കുടുംബം ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. സാമ്പത്തിക സഹായം,…
-
അര്‍ജുനായി തിരച്ചില്‍ തുടങ്ങിയിട്ട് ഏഴാം നാള്; കരയിലും പുഴയിലും ഇന്ന് പരിശോധന നടത്തും
കര്‍ണ്ണാടക ഷിരൂരില്‍ ദേശീയ പാതയിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറിക്കൊപ്പം കാണാതായ അര്ജുന് വേണ്ടി തിരച്ചില്‍ തുടങ്ങിയിട്ട് ഇന്നേക്ക് ഏഴ് ദിവസം. അര്‍ജുനെ കണ്ടെത്താനായുള്ള രക്ഷാദൗത്യം പുനരാരംഭിച്ചു. പ്രദേശത്ത് ശക്തമായ മഴ തുടരുന്നത് പരിശോധനകള്‍ക്ക് വെല്ലുവിളിയാണ്.…
-
അര്‍ജുനെ കണ്ടെത്താന്‍ ഇന്ന് സൈന്യം ഇറങ്ങും; മുഖ്യമന്ത്രി സിദ്ധരാമയ്യ എത്തും
കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിനടിയില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ഇന്ന് സൈന്യം എത്തും. കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി. തെരച്ചലിന് ഐ എസ് ആര് ഒയുടെ സാങ്കേതിക സഹായവും തേടിയിട്ടുണ്ട്.…
-
സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം; ചികിത്സയിലായിരുന്ന 14കാരന് മരിച്ചു
സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം. നിപ്പ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14കാരന് മരിച്ചു. ഹൃദയസ്തംഭനമാണ് മരണംകാരണം. സംസ്കാരം പ്രോട്ടോകോൾ അനുസരിച്ച് നടക്കും . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം…
-
വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരും; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത ഉള്ളതിനാൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ…
-
അർജുനായി തെരച്ചിൽ ഊർജിതം; റഡാർ എത്തിച്ചു
കർണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽപ്പെട്ട അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതം. തെരച്ചിലിനായി റഡാർ എത്തിച്ചു. സൂറത്കൽ എൻഐടിയിൽ നിന്നുള്ള വിദഗ്ധ സംഘം തെരിച്ചിലിന് നേതൃത്വം നൽകും. വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാറാണ്…

Local News
















