അര്‍ജുനെ കണ്ടെത്താന്‍ ഇന്ന് സൈന്യം ഇറങ്ങും; മുഖ്യമന്ത്രി സിദ്ധരാമയ്യ എത്തും


കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിനടിയില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ഇന്ന് സൈന്യം എത്തും. കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി. തെരച്ചലിന് ഐ എസ് ആര്‍ ഒയുടെ സാങ്കേതിക സഹായവും തേടിയിട്ടുണ്ട്.


കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും. ബെലഗാവി ക്യാമ്പില്‍ നിന്നുളള 40 പേരടങ്ങുന്ന സൈനിക സംഘം ഷിരൂരിലെത്തി രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കും.


സൈന്യം നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന എന്‍ ഡി ആര്‍ എഫ് സംഘവുമായി ചര്‍ച്ച നടത്തി തീരുമാനത്തിലെത്തും.



Sharing is Caring