News Sections: mainnews
-
കുത്തേറ്റ ധീരജിനെ ആശുപത്രിയിലെത്തിക്കാൻ പോലീസും തയ്യാറായില്ല : ദൃക്സാക്ഷി
ഇടുക്കി: കുത്തേറ്റ ധീരജിനെ ആശുപത്രിയിലെത്തിക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ തയ്യാറായില്ലെന്ന് ആക്ഷേപം. പോലീസിനോട് സംഭവം പറഞ്ഞപ്പോൾ അവൻ അവിടെ കിടക്കട്ടെയെന്നാണ് പറഞ്ഞതെന്ന് ദൃക്സാക്ഷിയായ അശ്വിൻ ഉത്തമൻ എന്ന വിദ്യാർഥി പറഞ്ഞു പിന്നീട് അതുവഴിവന്ന ജില്ലാപഞ്ചായത്ത് മെമ്പർ…
-
‘ധരം സൻസദ്’ പരിപാടിയിലെ വിദ്വേഷ പ്രസംഗം :പൊതുതാൽപര്യ ഹർജി സുപ്രീംകോടതി പരിഗണിച്ചു
അടുത്തിടെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന ‘ധരം സൻസദ്’ പരിപാടിയിൽ വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീംകോടതി പരിഗണിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടും വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് മുതിർന്ന…
-
അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയിൽ
അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഹൈക്കോടതിയെ സമീപിച്ച് നടൻ ദിലീപ്. മുൻകൂർ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. വിചാരണ നീട്ടാൻ ആസൂത്രിത നീക്കം നടക്കുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകൾ വ്യാജമാണെന്നും ദിലീപ്…
-
സ്‌കൂളുകൾ അടയ്ക്കില്ല
കൊവിഡ് സാഹചര്യത്തിൽ സംസ്ഥാനത്തെ സ്‌കൂളുകൾ അടയ്ക്കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. വാരാന്ത്യ , രാത്രികാല കർഫ്യൂവും തത്ക്കാലം ഇല്ല. പൊതു സ്വകാര്യ പരിപാടികളിൽ ആൾക്കൂട്ട നിയന്ത്രണം കർശനമാക്കാൻ യോഗം തീരുമാനിച്ചു.…
-
നടിയെ ആക്രമിച്ച കേസില്‍ സാക്ഷി ജിന്‍സനുമായുള്ള പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണം പുറത്ത്
നടിയെ ആക്രമിച്ച കേസില്‍ സാക്ഷി ജിന്‍സനുമായുള്ള പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി ഓഡിയോയില്‍ പറയുന്നു. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെ കുറിച്ചും ജിന്‍സനോട് പള്‍സര്‍ സുനി ചോദിച്ചതായും ഫോണ്‍…
-
കൊവിഡ് വ്യാപനം: നിലവില്‍ അടച്ചിടേണ്ടതില്ലെന്ന് ഐഎംഎ
സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ അടച്ചിടല്‍ പോലെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അടുത്ത മാസത്തോടെ കൊവിഡ് വ്യാപനം പാരമ്യത്തിലെത്തുമെന്നും ഐഎംഎ മുന്നറിയിപ്പുനല്‍കുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കും. എന്നാല്‍ രോഗം തീവ്രമാകാന്‍…
-
പാലക്കാട്ടെ ദമ്പതികളുടെ മരണം കൊലപാതകം; മകൻ ഒളിവിൽ
പാലക്കാട്: പാലക്കാട്ടെ ദമ്പതികളുടെ മരണം കൊലപാതകം. പുതുപ്പരിയാരും ഓട്ടൂര്‍ക്കാട് മയൂരം വീട്ടില്‍ ചന്ദ്രന്‍, ദേവി എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. മകൻ സനലിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഇന്നലെ രാത്രി ഒൻപത്…
-
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി- കുമാര്‍ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്. മൂന്നാം തീയതിയാണ് ഈശ്വരിയെ ആശുപത്രിയില്‍…
-
രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകേണ്ടെന്ന് തീരുമാനിച്ചത് സിൻഡിക്കേറ്റ് അംഗങ്ങൾ തന്നെയെന്ന് കണ്ടെത്തൽ
രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകേണ്ടെന്ന് തീരുമാനിച്ചത് സിൻഡിക്കേറ്റ് അംഗങ്ങൾ തന്നെയെന്ന് കണ്ടെത്തൽ. ഇത് സംബന്ധിച്ച് വൈസ് ചാൻസലർ ചാൻസലർക്ക് അയച്ച കത്ത് പുറത്ത്. ഡിസംബർ 7 നാണ് വൈസ് ചാൻസലർ ചാൻസിലറായ ഗവർണർക്ക് കത്ത് നൽകിയത്.…
-
വാരണാസി പോസ്റ്ററുകളിന്മേല്‍ അന്വേഷണമാരംഭിച്ച് പൊലീസ്
വാരണാസി: ഗംഗയുടെ കടവുകളില്‍ നിന്നും, ഗംഗാ തീരത്തുള്ള ക്ഷേത്രങ്ങളില്‍ നിന്നും അഹിന്ദുക്കള്‍ അകലം പാലിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് വിവാദമായതോടെ അന്വേഷണമാരംഭിച്ച് പൊലീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലായിരുന്നു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.…

Local News
















