ഓൺലൈനിലൂടെ വ്യാപകമായി വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തുന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടി. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പോർട്ടലും ആപ്പും വഴി ഇനി ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇ സൈൻ നിർബന്ധമാക്കി.
അതായത് സ്വന്തം ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ ഉപയോഗിച്ച് മാത്രമേ ഇനി മുതൽ ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനും നീക്കം ചെയ്യാനും തിരുത്തൽ വരുത്താനും കഴിയുകയുള്ളൂ.വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് ഫോം 6 പൂരിപ്പിക്കേണ്ടതാണ്.

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് എതിർക്കുന്നതിനും പേര് നീക്കം ചെയ്യാനും പൂരിപ്പിക്കേണ്ടത് ഫോം 7 ആണ്. തിരുത്തൽ വരുത്തുന്നതിന് പൂരിപ്പിക്കേണ്ടത് ഫോം 8 ആണ്. ഈ ഫോമുകളിലെയും നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ആണ് ഇ സൈൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിർബന്ധമാക്കിയത്.













