അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം


പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി- കുമാര്‍ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്.


മൂന്നാം തീയതിയാണ് ഈശ്വരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈശ്വരിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഏഴാം തീയതിയാണ് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്.


രണ്ട് കിലോ മാത്രമായിരുന്നു കുഞ്ഞിന്‍റെ ഭാരം. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് കുഞ്ഞ് മരിച്ചത്.



Sharing is Caring