News Sections: mainnews
-
സി.പി.ഐയെ രൂക്ഷമായി വിമര്‍ശിച്ചതിന് ‘നവയുഗ’ത്തില്‍ മറുപടി നല്‍കുമെന്ന് കാനം
സിപിഎമ്മിന്റെ രാഷ്ട്രീയപ്രസിദ്ധീകരണമായ ചിന്ത വാരികയിലെ ലേഖനത്തിന് നവയുഗത്തിലൂടെ മറുപടി പറയുമെന്ന് സിപിഐ സംംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സി.പി.ഐയെ രൂക്ഷമായി വിമര്‍ശിച്ച ചിന്തയിലെ ലേഖനത്തിനെതിരെയാണ് കാനത്തിന്റെ പ്രതികരണം. എല്ലാവര്ക്കും അഭിപ്രായം പറയാനുള്ള അവകാശം ഉണ്ട്.…
-
ഒന്നര വയസുകാരിയുടെ കൊലപാതകം; കുട്ടിയുടെ മുത്തശ്ശി സിപ്സി അറസ്റ്റില്‍
കൊച്ചിയില്‍ ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന സംഭവത്തില്‍ കുട്ടിയുടെ മുത്തശ്ശി സിപ്സി അറസ്റ്റില്‍. അങ്കമാലി സ്വദേശിയായ ഇവരെ തിരുവന്തപുരം പൂന്തുറയില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. സിപ്സിയെ ഉടന്‍ കൊച്ചി പൊലീസിന് കൈമാറും. ബാലനീതി നിയമപ്രകാരം…
-
‘ ഇനിയൊരു പ്രക്ഷോഭം ജനങ്ങളും ഭരണകൂടവും ആഗ്രഹിക്കുന്നില്ല’, സര്‍ക്കാരിനോട് ഹൈക്കോടതി
ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനുള്ള വാഗ്ദാനങ്ങള്‍ നടപ്പിലാക്കാതെ വന്‍കിട പദ്ധതികളിലേക്ക് സര്‍ക്കാര്‍ കടക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഭൂമിക്ക് വേണ്ടി ഇനിയൊരു പ്രക്ഷോഭത്തിന് കൂടി സാക്ഷ്യം വഹിക്കാന്‍ ഭരണകൂടവും ജനങ്ങളും ആഗ്രഹിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുന്‍…
-
അടിവയറിലടക്കം ചവിട്ടി, ഇടുക്കിയില്‍ പ്ലസ്വണ് വിദ്യാര്‍ത്ഥിക്ക് സീനിയേഴ്സിന്റെ ക്രൂര മര്‍ദ്ദനം
ഇടുക്കിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ആക്രമണം. വാഴത്തോപ്പ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംംഭവം. ഇടുക്കി നാരകക്കാനം സ്വദേശി സാബുവിന്റെ മകന് അമല്‍ സാബുവിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ നാല് പ്ലസ്ടു…
-
ദില്ലിയില്‍ വന്‍ തീപിടുത്തം ; 7 മരണം
ദില്ലിയിലെ ഗോകുൽപ്പുരിയിൽ കുടിലുകൾക്ക് തീപിടിച്ച് ഏഴു മരണം.മെട്രോ പില്ലർ നമ്പർ 12ന് സമീപമുള്ള കുടിലുകൾക്ക് ഇന്നലെ രാത്രിയിലായിരുന്നു തീ പിടിച്ചത്. 30 കുടിലുകൾ കത്തി നശിച്ചു. 13 അഗ്നിശമന യൂണിറ്റുകൾ ചേർന്ന് പുലർച്ചെ നാല്…
-
യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ബജറ്റ്; വിമര്‍ശനവുമായി പ്രതിപക്ഷം
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് യാഥാര്‍ത്ഥ്യ ബോധമില്ലാത്തെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ബജറ്റും സാമ്പത്തിക സൂചികയും തമ്മില്‍ പരസ്പര ബന്ധമില്ല. സാമ്പത്തിക മാന്ദ്യത്തെ പിടിച്ച് നില്‍ക്കാനുള്ള ഒരു പാക്കേജും ബജറ്റില്‍…
-
നികുതി ഇളവില്ല, സംസ്ഥാന ബജറ്റ് നിരാശാജനകമെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്
സംസ്ഥാന ബജറ്റ് നിരാശാജനകമെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് പ്രതികരണം. സ്വകാര്യ ബസ് മേഖലയെ സംബന്ധിച്ച് ഒരു പരാമര്‍ശവും ബജറ്റില്‍ ഇല്ല. ഡീസല്‍ വാഹനങ്ങളുടെ ഹരിത…
-
സംസ്ഥാന ബജറ്റ് 2022: വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കും
വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം. വഴിയോരകച്ചവടക്കാര്‍ക്ക് വൈദ്യുതി ഉറപ്പാക്കാന്‍ സോളാര്‍ പുഷ്കാര്‍ട്ട് ലഭ്യമാക്കും. ആഴക്കടല്‍ മത്സ്യബന്ധനബോട്ടുകളില്‍ ഒരു കി.വാട്ടിന്റെ സോളാര്‍ പാനല്‍ സ്ഥാപിക്കും. 50 ശതമാനം ഫെറി ബോട്ടുകള്‍…
-
സംസ്ഥാന ബജറ്റ് 2022: വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യസുരക്ഷയ്ക്കും 2000 കോടി
രണ്ടാം പിണറായി സര്‍ക്കാരിന്റെയും, ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെയും ആദ്യ സമ്പൂര്‍ണ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ച് തുടങ്ങി. വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യസുരക്ഷയ്ക്കുമായി 2000 കോടി അനുവദിച്ചു. കേരളം കടുത്ത പ്രതിസന്ധികളെ അതിജീവിച്ച് കരകറുകയാണെന്ന് ധനമന്ത്രി ബജറ്റ്…
-
സംസ്ഥാന ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം
സംസ്ഥാന ബജറ്റ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റെയും, ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെയും ആദ്യ സമ്പൂര്‍ണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. രാവിലെ ഒമ്പത് മണിക്ക് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങും. സംസ്ഥാനം കടുത്ത…

Local News

















