News Sections: mainnews
-
മന്ത്രി സജി ചെറിയാന് ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസില്‍ റിപ്പോര്‍ട്ട് സ്വീകരിക്കുന്നതില്‍ മജിസ്ട്രേറ്റ് കോടതി വിധി ഇന്ന്
മന്ത്രി സജി ചെറിയാന് ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസില്‍ പൊലീസ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് സ്വീകരിക്കുന്നതില്‍ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. പൊലീസ് റിപ്പോര്‍ട്ട് കോടതി അംഗീകരിക്കരുതെന്നായിരുന്നു ഇന്നലെ…
-
ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിലവില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കുന്നതിനും കേസ് അട്ടിമറിക്കുന്നതിനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്…
-
ആശ്രിത നിയമനത്തില്‍ മാറ്റം വരുത്താനൊരുങ്ങി സര്‍ക്കാര്‍
സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് നിയമനം നല്കുന്ന രീതിയില്‍ മാറ്റം വരുത്താനൊരുങ്ങി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചു. ജനുവരി പത്തിന് ഉച്ചയ്ക്ക് ഓണ്‍ലൈനായിട്ടാണ് യോഗം. സര്‍വീസിലിരിക്കെ മരിച്ചവരുടെ…
-
പെരുമ്പാവൂരില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു
പെരുമ്പാവൂർ എം സി റോഡിൽ സ്വകാര്യ സ്ഥാപനത്തിന്റെ ബസിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. പെരുമ്പാവൂർ തുരുത്തിപ്പിള്ളി സ്വദേശി സ്റ്റാലിൻ 26 ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്നു സ്റ്റാലിന്റെ സുഹൃത്ത് ബേസിൽ ടോമിനെ ഗുരുതര…
-
വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. പ്രതിദിന വേതനം 1500 രൂപയാക്കി വർധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിന് ഇറങ്ങുന്നത്. സമരത്തിൻ്റെ ആദ്യപടിയായി നാളെ തൃശൂർ ജില്ലയിൽ സ്വകാര്യ…
-
സജി ചെറിയാന് മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
സജി ചെറിയാന് മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ വൈകിട്ട് 4ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും.മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. വെള്ളിയാഴ്ച ചേര്‍ന്ന സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റിലാണ്…
-
ഇൻസ്പെക്ടർ പി.ആർ സുനു നേരിട്ട് ഹാജരായില്ല;പുറത്താക്കാനുള്ള നടപടിയുമായി ഡിജിപി
പീഡനക്കേസിലടക്കം പ്രതിയായി പിരിച്ചുവിടല്‍ നടപടി നേരിടുന്ന ഇന്‍സ്പെക്ടര്‍ പി.ആര്.സുനു ഇന്ന് ഡി.ജി.പിക്ക് മുന്നിൽ ഹാജരായില്ല. ചികിത്സയിലാണെന്നും സാവകാശം വേണമെന്നും നോട്ടീസിന് മറുപടി നൽകി.തുടർനടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.പിരിച്ചു വിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ അത് ബോധിപ്പിക്കാൻ ഇന്നു…
-
സജി ചെറിയാന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച് പ്രതികരണവുമായി ഗവർണർ
സജി ചെറിയാന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച് പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്റെ ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ആര് മന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. ഇതൊരു അസാധാരണ സാഹചര്യമാണ്. തന്റെ ആശങ്ക സർക്കാരിനെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ…
-
സജി ചെറിയാൻ വീണ്ടും മന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും
ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന് വീണ്ടും പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നു. സജിചെറിയാന്റെ സത്യപ്രതിജ്ഞ നാളെ നടക്കും. ഗവർണർ അനുമതി നൽകി. നാളെ വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്.…
-
61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു;മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കോഴിക്കോട് കൊടിയേറി. കലോത്സവ വേദി മാറുന്ന കാലത്തേക്ക് പിടിച്ച കണ്ണാടിയായി മാറുമെന്ന് കലോത്സവമാമാങ്കത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. മത്സരം എന്നതിലുപരി ഇത് ഒരു സാംസ്കാരിക കൂട്ടായ്മയാണ്. വിജയിക്കുന്നതിലല്ല,…

Local News
















