News Sections: mainnews
-
വയറ്റില്‍ കത്രിക കുടുങ്ങിയ വീട്ടമ്മയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആവശ്യമെങ്കില്‍ ഉടന്‍ ശസ്ത്രക്രിയ
വയറിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയ ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷയെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉഷയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയാ തീയതി ഇന്നു തീരുമാനിക്കും. ഉഷയുടെ…
-
സ്വര്‍ണ്ണപ്പാളികളുടെ സാമ്പിള്‍ എവിടെ പരിശോധിക്കും?; കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവില്‍ സ്വര്‍ണപ്പാളികളുടെ സാമ്പിള്‍ പരിശോധന ജംഷെഡ്പൂരിലെ ലാബില്‍ നടത്തുമെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിക്കും. സ്വര്‍ണക്കൊളള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്…
-
നവകേരള സര്‍വ്വേ: കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
നവകേരള സര്‍വ്വേ തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസമാണ് നവകേരള സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം തടഞ്ഞുകൊണ്ടുള്ള ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ്…
-
ശബരിമല സ്വര്‍ണ്ണക്കൊള്ള: പത്മകുമാറിന്റെ ജാമ്യ ഹര്‍ജി ഇന്ന് കോടതിയില്‍
ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം തേടിയാണ് പത്മകുമാർ ജാമ്യഹർജി സമർപ്പിച്ചത്. ജാമ്യം ലഭിച്ചാലും…
-
ഡോക്ടര്‍മാര്‍ സമരം കടുപ്പിച്ചു; ഇന്ന് മുതല്‍ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും
സർക്കാർ മെഡിക്കൽ കോളജ് ഡോക്ടേഴ്സ് സമരം കടുപ്പിക്കുന്നു. അനിശ്ചിതകാല ഒ പി, അധ്യാപന ബഹിഷ്കരണം തുടരുന്നതിനോടൊപ്പം ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കുമെന്ന് കെജിഎംസിറ്റിഎ വ്യക്തമാക്കി. ഡോക്ടർമാർ സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും.…
-
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ വേനല്‍മഴക്ക് സാധ്യത
സംസ്ഥാനത്ത് ഈമാസം 19 മുതല്‍ വേനല്‍മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദവും അറബിക്കടലിലെ ചക്രവാതച്ചുഴിയും കാരണമാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. ഇന്ത്യന്‍ മഹാസമുദ്രത്തിനും…
-
റമസാൻ പിറ കണ്ടില്ല; കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്
മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധി സി മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു. ശഅ്ബാൻ…
-
മന്ത്രിസഭാ യോഗം ഇന്ന് ചേരും
സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തിന് പുറത്തായതിനാൽ ഓൺലൈനായിട്ടായിരിക്കും ഇന്നത്തെ മന്ത്രിസഭാ യോഗം ചേരുക. തിരഞ്ഞെടുപ്പിന് മുന്നോടിയായി കൈക്കൊളേളണ്ട തീരുമാനങ്ങൾ മന്ത്രിസഭായോഗത്തിലുണ്ടാകും. ശമ്പളപരിഷ്കരണ കമ്മീഷനെ നിയോഗിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനമാണ് മന്ത്രിസഭാ…
-
കോഴിക്കോട്ടെ ജയലക്ഷ്മി ടെക്സ്റ്റൈല്‍സില്‍ വന്‍തീപിടിത്തം; ജീവനക്കാരെ ഒഴിപ്പിച്ചു, രക്ഷാപ്രവര്‍ത്തനം
കോഴിക്കോട് വസ്ത്രശാലയില്‍ വന്‍തീപിടിത്തം. പാളയത്തുള്ള ജയലക്ഷ്മി ടെക്സ്റ്റൈല്‍സിലാണ് തീപിടിത്തം ഉണ്ടായത്. തീ അണയ്ക്കാനുള്ള തീവ്രമായ ശ്രമത്തിലാണ് അഗ്നിരക്ഷാസേന. ഇന്ന് വൈകീട്ടാണ് സംഭവം. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ടെക്സ്റ്റൈല്‍സിന്റെ രണ്ടും മൂന്നും നിലകളിലാണ് തീ ഉയരുന്നത്.…
-
തൊണ്ടിമുതൽ തിരിമറിക്കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി
തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻമന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഹർജിയിൽ തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തിരുവനന്തപുരം സെഷൻസ് കോടതി തള്ളി. ജഡ്ജി എ. നസീറയാണ് കേസ് പരിഗണിച്ചത്. ആന്റണി രാജു കുറ്റക്കാരനെന്ന വിധി…

Local News


















