കുട്ടനാട്ടില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിക്കാനിരുന്ന സജി ജോസഫ് പത്രിക പിന്‍വലിക്കും


കുട്ടനാട്ടില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിക്കാനിരുന്ന ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് പത്രിക പിന്‍വലിക്കും. ഇതുസംബന്ധിച്ച് 11 മണിക്ക് സജി മാധ്യമങ്ങളെ കണ്ടേക്കും. കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫില്‍ നിന്ന് ഏറ്റെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സജി ജോസഫ് വിമതനായി മത്സരിക്കാന്‍ തീരുമാനിച്ചത്. കുട്ടനാട്ടില്‍ പെയ്‌മെന്റ് സീറ്റ് ആരോപണവും ഉയര്‍ന്നിരുന്നു..തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് സജി രാജി വെച്ചിരുന്നു.


കൊടിക്കുന്നില്‍ സുരേഷ് വിഭാഗത്തില്‍പ്പെട്ട ആളായിരുന്നു സജി ജോസഫ്. കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് ജോസഫ് പ്രതിനിധി റെജി ചെറിയാനാണ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെറിയ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫിന് കുട്ടനാട് സീറ്റ് നഷ്ടമായത്. ഇത്തവണ ആ സീറ്റ് റെജി ചെറിയാനിലൂടെ തിരിച്ചുപിടിക്കാനാകുമെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കണക്ക് കൂട്ടുന്നത്.




Sharing is Caring