News Sections: local
-
വൈക്കത്ത് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി സിപിഐ
കോട്ടയം വൈക്കത്ത് കർഷകൻ ചെല്ലപ്പൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി സിപിഐ. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയെ കുറിച്ച് അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. സിപിഐ വൈക്കം മണ്ഡലം സെക്രട്ടറിയാണ്…
-
നെന്മാറ സ്ട്രോങ്ങ് റൂം വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്
നെന്മാറ സ്ട്രോങ്ങ് റൂം വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. സ്ട്രോങ്ങ് റൂമിന്റെ പരിസരത്ത് പോലും ആരും പോകാന്‍ പാടില്ല എന്നാണ് നിയമമെന്ന് മുരളീധരന് പറഞ്ഞു. പിന്നെ എന്തിനാണ് മെറ്റീരിയല്‍സ് വച്ചിട്ടുള്ള റൂം…
-
സോഷ്യൽ മീഡിയ വഴി ഭീഷണിയും അപവാദ പ്രചരണവുമെന്ന പരാതിയുമായി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ
സോഷ്യൽ മീഡിയ വഴി ഭീഷണിയും അപവാദ പ്രചരണവുമെന്ന പരാതിയുമായി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്. ഡ്യൂട്ടിയുടെ ഭാഗമായി നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി വ്യക്തിഹത്യ നടത്തുന്നുവെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിന്റെ പരാതി. കെഎസ്യു നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക്…
-
ട്രെയിന്‍ നേരെ കല്ലെറിഞ്ഞ കേസിൽ അറസ്റ്റിലായ പ്രതി കൃഷ്ണകുമാർ റിമാൻഡിൽ
കോഴിക്കോട് ട്രെയിന്‍ നേരെ കല്ലെറിഞ്ഞ കേസിൽ അറസ്റ്റിലായ പ്രതി കൃഷ്ണകുമാർ റിമാൻഡിൽ. മൂങ്ങയെ കല്ലെറിഞ്ഞതെന്നാണ് പ്രതിയുടെ മൊഴി. കഴിഞ്ഞമാസം 30 നാണ് കല്ലേറിൽ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരുക്കേറ്റത്. വടകര പുറമേരി സ്വദേശി ഐശ്വര്യക്ക് ഗുരുതരമായി…
-
സംസ്ഥാനം കൊടും ചൂടിൽ;പാലക്കാട് താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്തി
സംസ്ഥാനത്തെ കടുത്ത ചൂടിൽ പൊറുതിമുട്ടി ജനജീവിതം. പാലക്കാട് താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്തി. പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുന്നു. സാധാരണയെക്കാൾ മൂന്നു മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാനാണ്…
-
ശ്രീകാര്യത്ത് ഇന്‍സ്റ്റഗ്രാം വഴി ഹണിട്രാപ്പ് തട്ടിപ്പ് നടത്തിയ യുവതിയും സുഹൃത്തും പിടിയില്‍
ശ്രീകാര്യത്ത് ഇന്‍സ്റ്റഗ്രാം വഴി ഹണിട്രാപ്പ് തട്ടിപ്പ് നടത്തിയ യുവതിയും സുഹൃത്തും പിടിയില്‍. ശ്രീകാര്യം സ്വദേശിനി സൂര്യ (19), പാപ്പനംകോട് സ്വദേശി കൈലാസ് (20) എന്നിവരാണ് പിടിയിലായത്.ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 19-കാരനെ സൂര്യ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തുകയും…
-
പേരാമ്പ്രയിലെ വിവാദങ്ങള്‍ നിലനില്‍ക്കെ പാലക്കാടും സ്ട്രോങ്ങ് റൂം തുറക്കുന്നു
പേരാമ്പ്രയിലെ വിവാദങ്ങള്‍ നിലനില്‍ക്കെ പാലക്കാടും സ്ട്രോങ്ങ് റൂം തുറക്കുന്നു. പാലക്കാട് വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. നെന്മാറ നിയോജകമണ്ഡലത്തിന്റെ സ്ട്രോങ്ങ് റൂം ആണ് തുറക്കുന്നത്.പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നു…
-
കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീടിന്റെ പരിസരത്ത് തീയിട്ടു
കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീടിന്റെ പരിസരത്ത് തീയിട്ടു. പാമ്പിനെ തുരത്താനാണ് തീയീട്ടത്. പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൃതദേഹം ഇന്നലെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ വീണ്ടും പാമ്പിനെ കണ്ടിരുന്നു.ഇതേത്തുടര്‍ന്നാണ് പരിസരത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തീയിട്ടത്.…
-
ആലപ്പുഴയിൽ പ്രതികളെന്ന് കരുതി വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് ഇടിച്ചിട്ട് പൊലീസ്
ആലപ്പുഴയിൽ പ്രതികളെന്ന് കരുതി വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് ഇടിച്ചിട്ട് പൊലീസ്. വണ്ടാനം സ്വദേശികളായ ആഷിക്കിനും ഷിനാസിനും പരുക്ക്. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി വിദ്യാർഥികൾ. പൊലീസ് മർദിച്ചെന്നും ആക്ഷേപം. ആരോപണം തള്ളി അമ്പലപ്പുഴ പൊലീസ്.…
-
വടകരയിൽ നിന്ന് കാണാതായ വിഷ്ണുവിനെ കണ്ടെത്തി
വടകരയിൽ നിന്ന് കാണാതായ വിഷ്ണുവിനെ കണ്ടെത്തി. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്. വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ലോൺ ആപ്പ് അല്ല മറ്റ് സാമ്പത്തിക ബാധ്യതകളാണെന്നാണ് പൊലീസ് പറയുന്നത്. വിഷ്ണുവിനെ പൊലീസ് വിശദമായി ചോദ്യം…

Local News


















