News Sections: Ernakulam
-
കൊച്ചിയിൽ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയതിനെതിരെ കേസ്
കൊച്ചിയിൽ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയതിനെതിരെ കേസ്. വാഴക്കാല സ്വദേശിനിയായി യുവതിയുടെ പരാതിയിലാണ് ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസെടുത്തിരിക്കുന്നത്. തൃക്കാക്കര പൊലീസാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമം മൂലം നിരോധിക്കപ്പെട്ട മുത്തലാഖ് ചൊല്ലി വിവാഹബന്ധം…
-
സിറോ മലബാര്‍ സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ ഇന്ന് സ്ഥാനമേല്‍ക്കും
സിറോ മലബാര്‍ സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ ഇന്ന് സ്ഥാനമേല്‍ക്കും. ഉച്ചകഴിഞ്ഞ് 2.30 ന് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വെച്ചാണ് സ്ഥാനാരോഹണ ചടങ്ങ്. പുതിയ മേജര്‍ ആര്‍ച്ച്…
-
പാതിരാക്കോഴി റെസ്റ്റോറന്റിലെ ഭക്ഷ്യ വിഷബാധയില്‍ ഹോട്ടലുടമയ്ക്കും ജീവനക്കാര്‍ക്കുമെതിരെ കേസെടുത്തു
കളമശ്ശേരി പാതിരാക്കോഴി റെസ്റ്റോറന്റിലെ ഭക്ഷ്യ വിഷബാധയില്‍ ഹോട്ടലുടമയ്ക്കും ജീവനക്കാര്‍ക്കുമെതിരെ കേസെടുത്തു. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച എട്ട് പേര്‍ക്ക് ശാരീരിക അസ്വസ്ഥതയുണ്ടായിരുന്നു. ഇവരുടെ പരാതിയിലാണ് കേസ്. രാത്രി ഇവിടെനിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ശാരീരിക അസ്വസ്ഥതയുണ്ടായത്.…
-
എറണാകുളം കളമശ്ശേരിയിൽ ഭക്ഷ്യവിഷബാധയേറ്റ് പത്തു പേര് ചികിത്സയില്‍
എറണാകുളം കളമശ്ശേരിയിൽ ഭക്ഷ്യവിഷബാധയേറ്റ് പത്തു പേര് ചികിത്സയില്‍. കളമശ്ശേരിയിലെ പ്രസിദ്ധമായ പാതിരാ കോഴി എന്ന ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച പത്ത് പേർക്കാണ് ശാരീരിക അസ്വസ്ഥത ഉണ്ടായത്. വയറുവേദനയും ഛര്‍ദിയും ഉള്‍പ്പെടെയുള്ള അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന്…
-
കാക്കനാട് സെൻ ഫ്രാൻസിസ് അസീസി പള്ളിയിൽ വാതിൽ അടച്ചിട്ട് ദേവാലയത്തിനുള്ളിൽ കുർബാന
കാക്കനാട് സെൻ ഫ്രാൻസിസ് അസീസി പള്ളിയിൽ വാതിൽ അടച്ചിട്ട് ദേവാലയത്തിനുള്ളിൽ കുർബാന നടത്തി. വികാരിയും കപ്യാരും മാത്രമാണ് ദേവാലയത്തിന് ഉള്ളിൽ ഉണ്ടായിരുന്നത്. പ്രതിഷേധക്കാർ എത്തുന്നതിനു മുൻപ് പള്ളിയുടെ വാതിലുകൾ അടച്ചശേഷമാണ് കുർബാന നടത്തിയത്. കുർബാനയിൽ…
-
ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ മുഖ്യമന്ത്രിക്കും ലോകായുക്തയ്ക്കും ഹൈക്കോടതി നോട്ടീസ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ലോകായുക്ത വിധിക്കെതിരായ റിട്ട് ഹർജ്ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മുഖ്യമന്ത്രിക്കും ലോകായുക്തയ്ക്കും മന്ത്രിമാർക്കും നോട്ടീസ് അയക്കാൻ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് ആർ.എസ്…
-
എറണാകുളത്ത് ലോഡ്ജിൽ യുവതിക്ക് മർദ്ദനം
എറണാകുളത്ത് ലോഡ്ജിൽ യുവതിക്ക് മർദ്ദനം. സംഭവത്തിൽ ലോഡ്ജ് ഉടമ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിലായി. എസ് ആർ എം റോഡിലുള്ള ബെൻ ടൂറിസ്റ്റ് ഹോമിൽ വച്ചാണ് യുവതിക്ക് മർദ്ദനമേറ്റത്. വാക്ക് തർക്കം മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു.ലോഡ്ജ് ഉടമ…
-
കാലടിയിൽ ലഹരി വസ്തുക്കളുമായി വ്ലോഗർ പിടിയിൽ
എറണാകുളം കാലടിയിൽ ലഹരി വസ്തുക്കളുമായി വ്ലോഗർ പിടിയിൽ. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണ(28)യെയാണ് എക്സൈസ് സംഘം പിടികൂടിയത്. 2.78 ഗ്രാം എം.ഡി.എം.എ, 20 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. കാലടി എക്സൈസ് ഇൻസ്പെക്ടർ സിജോ…
-
തുണിക്കമ്പനിയുടെ പേരില്‍ വീട്ടമ്മമാരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് 85 ലക്ഷംരൂപ യുവതി തട്ടിയെടുത്തു
കോയമ്പത്തൂരിലെ തുണിക്കമ്പനിയുടെ പേരില്‍ വീട്ടമ്മമാരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് യുവതി 85 ലക്ഷംരൂപ തട്ടിയെന്ന് പരാതി. കോണ്‍ഗ്രസ് എസ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് രമ്യ ഷിയാസിനെതിരെയാണ് 40 ലേറെ പേര് പരാതിയുമായി രംഗത്ത്…

Local News

















