മണപ്പുറം ഫിനാന്‍സും ഉപ കമ്പനികളും ഏറ്റെടുക്കാന്‍ ബെയിന്‍ ക്യാപ്പിറ്റലിന് അന്തിമാനുമതി


വലപ്പാട്– മണപ്പുറം ഫിനാന്‍സിന്റേയും ഉപ കമ്പനികളുടേയും നിയന്ത്രണം ഏറ്റെടുക്കാന്‍  ആഗോള നിക്ഷേപ സ്ഥാപനമായ ബെയിന്‍ കാപ്പിറ്റലിന് റിസര്‍വ് ബാങ്കിന്റെ അന്തിമാനുമതി ലഭിച്ചു. ഇതനുസരിച്ച് മണപ്പുറം ഫിനാന്‍സിന്റേയും ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ലിമിറ്റഡിന്റേയും മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡിന്റേയും നടത്തിപ്പിലും ഓഹരി നയന്ത്രണത്തിലും ബെയിന്‍ കാപിറ്റല്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബി സി ഏഷ്യാ ഇന്‍വെസ്റ്റ്‌മെന്റ്‌സ് XXV ലിമിറ്റഡ്, ബ സി ഏഷ്യാ ഇന്‍വെസ്റ്റ്‌മെന്റ്‌സ് XIV ലിമിറ്റഡ് എന്നീ കമ്പനികള്‍ക്ക് പങ്കാളിത്തം ലഭിക്കും.  ഇതിനായി ഏകദേശം 4,385 കോടി രൂപ ബെയിന്‍ കാപ്പിറ്റല്‍ മണപ്പുറം ഫിനാന്‍സിലും ഉപ കമ്പനികളിലും നിക്ഷേപിച്ച് സംയുക്ത ഉടമസ്ഥാവകാശം നേടും. 


റിസര്‍വ് ബാങ്ക് അനുമതിയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതോടെ മണപ്പുറം ഫിനാന്‍സും ബെയിന്‍ കാപിറ്റലും ചേര്‍ന്ന് ഈ വര്‍ഷം മാര്‍ച്ച് 31  ഓടെ മൂലധന നിക്ഷേപം പൂര്‍ത്തിയാക്കും. സെബിയുടെ 2011ലെ ചട്ടങ്ങള്‍ അനുസരിച്ചായിരിക്കും ഓപ്പണ്‍ ഓഫര്‍.

online news portal

നിക്ഷേപം പൂര്‍ത്തിയാവുന്നതോടെ ഓപ്പണ്‍ ഓഫര്‍ സബ്‌സ്‌ക്രിബ്ഷന്‍ അടിസ്ഥാനത്തില്‍ ബെയിന്‍ ക്യാപിറ്റലിന് 18.0 ശതമാനം, 41.66 ശതമാനം വീതം ഓഹരികള്‍ കൈവശമാകും. നിലവിലുള്ള പ്രൊമോട്ടര്‍മാര്‍ക്ക് 28.9 ശതമാനം ഉടമസ്ഥ പങ്കാളിത്തമാണുണ്ടാവുക. മൂലധന നിക്ഷേപവും ഓപണ്‍ ഓഫറും പൂര്‍ത്തിയാകുന്നതോടെ ബെയിന്‍ കാപിറ്റല്‍ കമ്പനിയുടെ പ്രമോട്ടര്‍മാര്‍ എന്ന നിലയില്‍ നടത്തിപ്പില്‍ സംയുക്ത പങ്കാളിത്തം നേടും. ഇതിന്റെ തുടര്‍ച്ചയായി ബെയിന്‍ കാപിറ്റല്‍ നോമിനികളെക്കൂടി ഉള്‍പ്പെടുത്തി മണപ്പുറം ഫിനാന്‍സ്, ആശിര്‍വാദ് മൈക്രോ ഫിനാന്‍സ്, മണപ്പുറം ഹൗസിംഗ് ഫിനാന്‍സ് എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടിപ്പിക്കുകയും ചെയ്യും.



Sharing is Caring