ഹൈടെക്ക് എടിഎം തട്ടിപ്പ് ; റുമേനിയന്‍ പൗരനായ മുഖ്യപ്രതി പിടിയില്‍


തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന ഹൈടെക്ക് എടിഎം തട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയില്‍. റുമേനിയന്‍ പൗരനായ മരിയൊ അലക്സാണ്ടറെയാണ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് എത്തിച്ചത്. നിക്കാര്വഗയില്‍ വെച്ച്‌ ഇന്‍ര്‍പോള്‍ അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് കേരള പൊലീസിന് കൈമാറുകയായിരുന്നു. ശേഷം കേരളാ പൊലീസിന്റെ സംഘം നിക്കരാഗ്വയിലെത്തി പ്രതിയെ ഏറ്റു വാങ്ങി കേരളത്തിലെത്തിച്ചു.


ഇയാളെ പോലീസ് സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്. രണ്ട് വര്‍ഷം മുന്‍പ് വെള്ളയമ്ബലം ആല്‍ത്തറ ജംഗ്ഷന് സമീപം എസ്ബിഐ എടിഎം കൗണ്ടറില്‍ പ്രത്യേക ഉപകരണങ്ങള്‍ സ്ഥാപിച്ച്‌ പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ പൊലീസ് പിടികൂടിയിരിക്കുന്നത്.


ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സമാനമായ കേസുകള്‍ നടത്തിയ പ്രതി രാജ്യം വിട്ടിരുന്നു. ഇയാളുടെ രണ്ട് സഹായികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിടികൂടാനായി കേരള പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ഇന്റര്‍പോളിന്റെ ലുക്കൗട്ട് നോട്ടിസിന്റെ അടിസ്ഥാനത്തിലാണ് നിക്കരാഗ്വയില്‍ വെച്ച്‌ പ്രതി പിടിയിലായത്.



Sharing is Caring