തൊണ്ണൂറാമത് ഓസ്കാര്‍ നിശയ്ക്കൊരുങ്ങി ഹോളിവുഡ്

ഇന്ത്യന്‍ സമയം നാളെ രാവിലെ ആറ് മണിയോടെ ഓസ്കാര്‍ ചടങ്ങ് തുടങ്ങും. ദ ഷേപ്പ് ഓഫ് വാട്ടറും, ത്രി ബില്‍ ബോ‍ര്‍ഡ്സും, ഡന്‍കര്‍ക്കും തമ്മിലാണ് പ്രധാന മത്സരം. അദ്ഭുതജീവിയോട് മൂകയായ സ്ത്രീക്ക് തോന്നുന്ന പ്രണയമാണ് ദ ഷേപ്പ് ഓഫ് വാട്ടറിന്‍റെ പ്രമേയം. 13 നോമിനേഷനുകളുമായി സാധ്യതാ പട്ടികയില്‍ മുന്നിലാണ് ദ ഷേപ്പ് ഓഫ് വാട്ടര്‍.മാര്‍ട്ടിന്‍ മക്ഡോനായുടെ ആക്ഷേപഹാസ്യപ്രധാനമായ ത്രീ ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബ്ബിങ്ങ്, മിസോറി, രണ്ടാം ലോകയുദ്ധ പശ്ചാത്തലത്തിലുള്ള ക്രിസ്റ്റഫര്‍ നോലന്‍റെ ഡന്‍കിര്‍ക്. എന്നിവയാണ് 7 ഉം 8 ഉം നാമനിര്‍ദേശങ്ങളുമായി തൊട്ടുപിന്നിലുള്ളത്.

വര്‍ഗീതയെ അവതരിപ്പിക്കുന്ന ചിത്രം ഗെറ്റ് ഔട്ട് ആണ് മറ്റൊരു ശ്രദ്ധേയചിത്രം. കറുത്ത വര്‍ഗക്കാര്‍ മാത്രമാണ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. ജോര്‍ദന്‍ പീല്‍ ആണ് ഈ ചിത്രത്തിന്‍റെ സംവിധാനം. പത്രലോകത്തെ കിടമത്സരത്തിന്‍റെ കഥ പറയുന്ന സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന്‍റെ ചിത്രമാണ് ദ് പോസ്റ്റ് .

ഈ ചിത്രത്തിലെ അഭിനയത്തിന് മെറില്‍ സ്ട്രീപ്പിന് ഇരുപ്പത്തൊന്നാം തവണയും മികച്ച നടിക്കുള്ള നാമനിര്‍ദേശമുണ്ട്. കാള്‍ മീ ബൈ മൈ നെയിം, ലേഡി ബേഡ്, ഫാന്‍റം ത്രെഡ്, ഡാര്‍ക്കസ്റ്റ് അവര്‍. എന്നിവയാണ് മറ്റു ചിതര്ങ്ങള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *