സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സി ദിവാകരന്‍


മലപ്പുറം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിക്കാനില്ലെന്ന് സി.ദിവാകരന്‍. ത്രിപുരയിലടക്കം പാര്‍ട്ടി പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍, പാര്‍ട്ടിയുടെ ഐക്യം പ്രധാനമാണെന്നു ചൂണ്ടിക്കാട്ടി ദിവാകരന്‍ മത്സരത്തില്‍നിന്നു പിന്‍മാറുകയായിരുന്നു. ഇതുസംബന്ധിച്ച് കെ.ഇ. ഇസ്മയില്‍ പക്ഷത്തോട് ദിവാകരന്‍ നിലപാട് അറിയിച്ചു. കാനം രാജേന്ദ്രനെതിരായി ദിവാകരനെ മത്സരിപ്പിക്കാന്‍ ഇസ്മയില്‍ പക്ഷം ശ്രമിച്ചിരുന്നു.ഇതോടെ സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ തുടരുമെന്ന് ഉറപ്പായി. സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കണമെന്ന കെ.ഇ.ഇസ്മയില്‍ പക്ഷത്തിന്റെ ആവശ്യം മുതിര്‍ന്ന നേതാവ് സി.ദിവാകരന്‍ നിരാകരിച്ചതോടെയാണ് മത്സരം ഒഴിഞ്ഞത്.


അതേസമയം മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം ഇന്നവസാനിക്കും. വൈകിട്ട് അഞ്ച് മണിക്കാണ് റെഡ് വളന്റിയര്‍ മാര്‍ച്ചും പൊതു സമ്മേളനവും.




Sharing is Caring