തോല്‍വിയില്‍ നിന്നും സി.പി.എം യാഥാര്‍ഥ്യം ഉള്‍ക്കൊള്ളണമെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: ത്രിപുരയിലേറ്റ പരാജയത്തില്‍ നിന്നും സി.പി.എം പഠം പഠിക്കണമെന്നും യാര്‍ഥാര്‍ഥ്യബോധത്തോടെ പെരുമാറണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതര കക്ഷികള്‍ ഒരുമിച്ച് നിന്ന് സംഘപരിവാര ശക്തികളെ നേരിടേണ്ട സമയമാണിത്. ഇതിന് കോണ്‍ഗ്രസ് മുന്നോട്ടുവച്ച ആശയം എത്രമാത്രം ശരിയാണെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിച്ചുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *