മാതാവും സഹോദരനും ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് വന്നപ്പോള്‍ കണ്ടത് ശിവപ്രിയയുടെ കത്തികരിഞ്ഞ മൃതദേഹം


തിരുവനന്തപുരം: മാതാവും സഹോദരനും ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് വന്നപ്പോള്‍ കണ്ടത് നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ കത്തികരിഞ്ഞ മൃതദേഹം. ആറ്റിങ്ങല്‍ അയിലം കാട്ടുചന്ത സ്വദേശിനി ശിവപ്രിയ(18)യെയാണ് തീകൊളുത്തി ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ശിവപ്രിയയുടെ അമ്മ അജിത കുമാരിയും മകന്‍ വിഷ്ണുവും ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് മടങ്ങി വീട്ടിലെത്തിയപ്പോള്‍ കണ്ടത് കത്തിക്കരിഞ്ഞ ശിവപ്രിയയെയായിരുന്നു. വര്‍ക്കല സ്വകാര്യ നഴ്സിംഗ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ശിവപ്രിയ.


ശിവപ്രിയ പഠിക്കുന്ന കോളേജില്‍ റാഗിംഗുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നിരുന്നു. റാഗിംഗിന് എതിരെ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ ശിവപ്രിയ അടക്കമുള്ള സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ പ്രിന്‍സിപ്പാളിന് പരാതി നല്‍കിയിരുന്നതായാണ് സൂചന. ഇതേ തുടര്‍ന്ന് ശിവപ്രിയയ്ക്ക് പ്രിന്‍സിപ്പാള്‍ മെമ്മോ നല്‍കിയിരുന്നതായും പറയപ്പെടുന്നു. ഇതിലുള്ള വിഷമം കാരണമാണ് ശിവപ്രിയ തീകൊളുത്തി ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം.


എന്നാല്‍ ശിവപ്രിയയുടെ മരണകാരണം എന്താണെന്നത് സംബന്ധിച്ച്‌ പോലീസില്‍ നിന്നും കൃത്യമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. റാഗിംഗ് പ്രശ്നമാണോ മറ്റെന്തിലും പ്രശ്നമുണ്ടായിരുന്നോ എന്നത് വ്യക്തമല്ല. മരണകാരണം അന്വേഷിച്ച്‌ വരികയാണ് എന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്നും പോലീസ് പറയുന്നു.



Sharing is Caring