ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചു


കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചു. കൊച്ചി എംബാര്‍ക്കേഷനിലെ ആദ്യ വിമാനം ഇന്ന് പുലര്‍ച്ചെ 12.30ന് എത്തി.


കണ്ണൂരിലെക്കുള്ള ആദ്യ വിമാനം ജൂണ്‍ 30ന് വൈകീട്ട് 5.05നാണ് എത്തുന്നത്. ഇന്നലെ കരിപ്പൂരിലെത്തിയ ആദ്യ വിമാനത്തിലെ ഹാജിമര്‍ക്ക് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി. ഇന്ന് രാവിലെ 9.35ന് ഒരു വിമാനവും കരിപ്പൂരിലെത്തും.


ഇന്നലെ വൈകിട്ട് കരിപ്പൂരില്‍ ഇറങ്ങിയ ആദ്യ വിമാനത്തില്‍ 170 തീര്‍ത്ഥാടകരാണ് ഉണ്ടായിരുന്നത്. ഇതില്‍ 76 പുരുഷന്മാരും 94 സ്ത്രീകളുമാണ്. ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തില്‍ ഇവരെ സ്വീകരിച്ചു. അഡ്വ. പി ടി എ റഹീം എം എല്‍ എ സംസം വിതരണം ഉദ്ഘാടനം ചെയ്തു .



Sharing is Caring