ഹസന്‍ റൂഹാനി ഡല്‍ഹിയില്‍: പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച


ന്യൂഡല്‍ഹി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി ഡല്‍ഹിയില്‍ എത്തി. ഹൈദരാബാദ് സന്ദര്‍ശിച്ചതിനുശേഷമാണ് റൂഹാനി ഡല്‍ഹിയില്‍ എത്തിയത്. ഡല്‍ഹിയില്‍ എത്തിയ റൂഹാനി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.


ഇന്ന് റൂഹാനി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ പ്രദേശിക-ആഗോള വിഷയങ്ങളും സുരക്ഷ സംബന്ധിച്ചും ചര്‍ച്ച ഉണ്ടാകുമെന്നാണ് സൂചന. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകളും ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്.


ഹൈദരാബാദില്‍ എത്തിയ റൂഹാനി ജുമഅ നമസ്കാരശേഷം പ്രസിദ്ധമായ മക്ക മസ്ജിദില്‍ ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ഇന്ത്യക്കാര്‍ക്കുവേണ്ടി വീസനിയമങ്ങള്‍ ലളിതമാക്കുമെന്ന് റൂഹാനി പറഞ്ഞു. 2016ല്‍ നരേന്ദ്ര മോദി ഇറാന്‍ സന്ദര്‍ശിച്ചപ്പോള്‍ നിരവധി കരാറുകളില്‍ ഒപ്പുവച്ചിരുന്നു.



Sharing is Caring