നടിയെ ആക്രമിച്ച കേസ് തെളിവ് നശിപ്പിച്ചതായി പോലീസ്; അന്വേഷണം നിലച്ചു


കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നിലച്ചതായി പോലീസ്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കേസിലെ സുപ്രധാനമായ ഈ തെളിവുകള്‍ നശിപ്പിച്ചതായാണ് സംശയം. അന്വേഷണം ദിലീപിലേക്ക് നീണ്ടംതോടെയാണ് ഇതെന്നും പോലീസ്. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും പോലീസ് വ്യക്തമാക്കി.


നിലവില്‍ പ്രത്യേക അന്വേഷണ സംഘമില്ല. എല്ലാ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ചുമതലകള്‍ നല്‍കിയെന്നും കോടതിയില്‍ അറിയിക്കും. നടി ആക്രമണത്തിന് ഇരയായിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. വിചാരണ നടപടികള്‍ക്കായി കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്.


ആക്രമണത്തിന്റെ വീഡിയോ ദൃശ്യത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച്‌ വൈകാതെ ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ നീക്കം. വീഡിയോ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നതായി ദിലീപ് ആരോപണം ഉന്നയിക്കുന്നുണ്ട്. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ വീഡിയോ പരിശോധിച്ചപ്പോഴാണ് ഈ സംശയം ഉയര്‍ന്നതെന്നും ദിലീപ് പറഞ്ഞിരുന്നു.



Sharing is Caring