ഹരിവരാസനം പുരസ്‌കാരം കെ.എസ് ചിത്രയ്ക്ക്


തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഹരിവരാസനം പുരസ്‌കാരം ഗായിക കെ.എസ്.ചിത്രയ്ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ജനുവരി 14ന് രാവിലെ 10ന് സന്നിധാനത്ത് സമ്മാനിക്കും.


ഉന്നതാധികാര സമിതി അധ്യക്ഷന്‍ ജസ്റ്റിസ് സിരിജഗന്‍, ദേവസ്വം കമ്മീഷണര്‍ രമാരാജ പ്രേമ പ്രസാദ്, ദേവസ്വം സെക്രട്ടറി ജ്യോതിലാല്‍ ഐഎഎസ് എന്നിവര്‍ അടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.


സര്‍വധര്‍മ്മസമഭാവനയ്ക്കുളള സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന അംഗീകാരമായാണ് ഹരിവരാസനം പുരസ്‌കാരം നല്‍കുന്നത്.

2012ലാണ് ആദ്യമായി ഹരിവരാസനം പുരസ്‌കാരം നല്‍കിയത്. കെ.ജെ.യേശുദാസിനായിരുന്നു ആദ്യ പുരസ്‌കാരം. ജയന്‍ (ജയവിജയ), പി.ജയചന്ദ്രന്‍, എസ്.പി.ബാലസുബ്രഹ്മണ്യം, എം.ജി.ശ്രീകുമാര്‍, ഗംഗൈ അമരന്‍ എന്നിവര്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പുരസ്‌കാരത്തിന് അര്‍ഹരായി.



Sharing is Caring