റോഡിലൂടെ നടന്നുപോയ സ്ത്രീകളെ അക്രമിക്കുകയും ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടു പേരെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റു ചെയ്തു. വീക്ഷണം റോഡിലൂടെ നടന്നുനീങ്ങിയ യുവതിയെ അപമാനിക്കുകയും ഇത് ചോദ്യം ചെയ്ത സ്ത്രീകളെ ആക്രമിക്കുകയും ചെയ്തതിന് മട്ടാഞ്ചേരി ബംഗ്ളാവ്പറമ്ബില് നസറുദ്ദീന്‍ അലിയാണ് (26) അറസ്റ്റിലായത്. എറണാകുളം സ്വദേശിയായ യുവതിയെ ഫേസ്ബുക്ക് സുഹൃത്താക്കിയ ശേഷം അശ്ളീലചിത്രങ്ങളും സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ടതിനാണ് തിരുവനന്തപുരം പാറശാല പുത്തന്‍വീട്ടീല്‍ അമര്‍ജിത്ത് (25) പിടിയിലായത്. അസി. കമ്മിഷണര്‍ കെ. ലാല്‍ജി, സി.ഐ.
അനന്തലാല്‍, എസ്.ഐ. വിജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.














