അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്, ജവാാന്‍ കൊല്ലപ്പെട്ടു


ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച്‌ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. ആര്‍എസ് പുര സെക്ടറില്‍ ഉണ്ടായ വെടിവയ്പില്‍ ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍ ആയ സുശീല്‍ കുമാറാണ് കൊല്ലപ്പെട്ടത്. മറ്റൊരു ജവാനും ഒരു പ്രദേശവാസിക്കും പരിക്കേറ്റിട്ടുണ്ട്. നെഞ്ചില്‍ വെടിയേറ്റ ഉടന്‍ സുശീലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.ആര്‍.എസ് പുര സെക്ടറില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് പാക് റേഞ്ചമാര്‍ വെടിവയ്പ് നടത്തിയത്. വെടിവയ്പിനൊപ്പം മോര്‍ട്ടാറും ഷെല്ലുകളും പ്രയോഗിക്കുകയും ചെയ്തു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.




Sharing is Caring