സോളാര്‍ നിയമോപദേശത്തില്‍ അസ്വഭാവികതയില്ല; കാനം


സോളാര്‍ കേസില്‍ നിയമോപദേശം തേടിയതില്‍ അസ്വഭാവികതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഊഹാഹോങ്ങളുടെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനാകില്ല. നിയമോപദേശം തേടിയത് ഭരണപരമായ തീരുമാനമാണെന്നും രാഷ്ട്രീയ തീരുമാനം അല്ലെന്നും അദ്ദേഹം പറഞ്ഞു.


സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വീണ്ടും നിയമോപദേശം തേടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചിരുന്നു. മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരിജിത്ത് പസായത്തില്‍ നിന്നാണ് നിയമോപദേശം തേടുന്നത്. കമ്മിഷന്റെ ടേംസ് ഓഫ് റഫറന്‍സിനു പുറത്തുള്ള കാര്യങ്ങളും പരിശോധിക്കും.




Sharing is Caring