സോളാര്‍ തട്ടിപ്പ് കേസില്‍ ഉമ്മന്‍ ചാണ്ടി ഹാജരാകണമെന്ന് ബംഗളൂരു കോടതി


സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടുത്തമാസം ആറിന് ഹാജരാകണമെന്ന് ബംഗളൂരു കോടതി. കേസില്‍ തനിക്കെതിരായ കോടതിവിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി നല്കിയ ഹര്‍ജി പരിഗണിച്ചാണ് ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി വിധി പ്രഖ്യാപിച്ചത്. തെളിവെടുപ്പിനായിട്ടാണ് അടുത്തമാസം ഹാജരാകന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിധി പറയാന്‍ മൂന്നു മാസം അനുവദിച്ചിട്ടുള്ളതിനാല്‍ സ്റ്റേയുടെ ആവശ്യം ഇല്ലെന്നും കോടതി പറഞ്ഞു.
തന്‍റെ വാദം കേള്‍ക്കണമെന്നും വിധി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് കോടതിവിധിക്കെതിരെ രണ്ടു ഹര്‍ജികളാണ് ഉമ്മന്‍ ചാണ്ട സമര്‍പ്പിച്ചത്. അഡ്വ.


ജോസഫ് അന്തോണിയാണ് ഉമ്മന്‍ ചാണ്ടിക്കുവേണ്ടി ഹാജരായത്.




Sharing is Caring