നോട്ട് വിതരണത്തിന് ഹെലികോപ്ടറുകളും വ്യോമസേന വിമാനങ്ങളും


നോട്ട് പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിതമായ നടപടികളുമായി രംഗത്ത്. ആറു ദിവസത്തിനകം പുതിയ നോട്ടുകള്‍ രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഹെലികോപ്ടറുകളും വ്യോമസേന വിമാനങ്ങളും ഉപയോഗിക്കുന്നു. ഇതോടെ അടുത്തയാഴ്ചയോടെ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതിസന്ധി.
സാധാരണ നിലയില്‍ നോട്ടുകള്‍ പ്രിന്‍റുചെയ്യുന്ന പ്രസുകളില്‍ നിന്ന് പ്രധാന നഗരങ്ങളില്‍ എത്തിക്കാന്‍ 21 ദിവസമെടുക്കും. ആകാശമാര്‍ഗം സ്വീകരിക്കുന്നതോടെ ഇത് ആറു ദിവസത്തിനുള്ളില്‍ കഴിയുമെന്നാണ് പ്രതീക്ഷ. കൂടാതെ ഗ്രാമീണ മേഖലയിലും പ്രതിസന്ധി വേഗത്തില്‍ മറികടക്കാന്‍ കഴിയും.




Sharing is Caring