യുപി ട്രെയിന്‍ അപകടത്തില്‍ മരണം 142 ആയി

ഉത്തര്‍പ്രദേശില്‍ കാന്‍പുര്‍ ജില്ലയിലെ പുഖ്റായനു സമീപം ഇന്‍ഡോര്‍-പട്ന എക്സ്പ്രസ് പാളം തെറ്റി മരിച്ചവരുടെ എണ്ണം 142 ആയി. ഇരുനൂറിലേറെപ്പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരില്‍ 50 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ 3.10ന് ആണു രാജ്യത്തെ നടുക്കിയ അപകടം. പട്നയിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിന്റെ 14 കോച്ചുകളാണു പാളം തെറ്റിയത്. പാളത്തിലെ വിള്ളലാണ് അപകടകാരണമെന്നു പ്രാഥമികാന്വേഷണ നിഗമനം. പാളം തെറ്റിയതോടെ പൂര്‍ണമായും തകര്‍ന്ന നാലു സ്ലീപര്‍ കോച്ചുകളിലാണു നൂറുകണക്കിനു യാത്രക്കാര്‍ കുടുങ്ങിയത്. ഇതില്‍ എസ്1, എസ്2 കോച്ചുകള്‍ പരസ്പരം കൂട്ടിയിടിച്ചു തകര്‍ന്നുപോയി.

കോച്ചുകള്‍ കീറിമുറിച്ചാണ് അകത്തു കുടുങ്ങിയവരെ പുറത്തെടുത്തത്. മരിച്ചവരിലേറെയും യുപി, മധ്യപ്രദേശ്, ബിഹാര്‍ സ്വദേശികളാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *