ജനാര്‍ദ്ദനന്‍ റെഡ്ഡിയുടെ ഓഫീസുകളിലും വീട്ടിലും ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്

നോട്ടുകള്‍ക്കായി ജനങ്ങള്‍ നെട്ടോട്ടമോടുന്പോള്‍ 500 കോടി മുടക്കി മകളുടെ വിവാഹം നടത്തിയ മുന്‍മുഖ്യമന്ത്രി ജനാര്‍ദ്ദനന്‍ റെഡ്ഡിയുടെ ഓഫീസുകളിലും വീട്ടിലും ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്. ബെല്ലാരിയിലെ ഒബുലാപുരം ഖനന കന്പനി ഓഫീസ്, ഹൈദരാബാദ്, ബംഗലൂരു എന്നിവിടങ്ങളിലെ ഓഫീസുകളിലും റെഡ്ഡിയുടെ വീട്ടിലുമാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. നിരവധി രേഖകള്‍ അന്വേഷണസംഘം പിടിച്ചെടുത്തതാണ് റിപ്പോര്‍ട്ട്.
നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ജനം പണമില്ലാതെ വലയുന്പോള്‍ ജനാര്‍ദ്ദ റെഡ്ഡിയ്ക്ക് ആഡംബര കല്യാണം നടത്താന്‍ 500 കോടി എങ്ങനെ ലഭിച്ചു എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശപ്രവര്‍ത്തകനായ ടി.നരസിംഹമൂര്‍ത്തിയാണ് ആദായനികുതി വകുപ്പ് ഡയറക്ടറേറ്റിനെ സമീപിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *