സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ ഹരജി ഇന്ന് പരിഗണിക്കും


ബംഗളൂരു: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച ഹരജി ബംഗളൂരു സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടി ഹരജി നല്‍കിയിരിക്കുന്നത്. കേസില്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്ന് ഹരജിയില്‍ പറയുന്നു. ഒക്ടോബര്‍ 24നാണ് കോടതി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള ആറു പ്രതികള്‍ക്കെതിരേ വിധി പുറപ്പെടുവിച്ചത്. ബംഗളൂരുവിലെ മലയാളി വ്യവസായിയായ എം.കെ കുരുവിളയുടെ ഹരജിയിലാണ് കോടതി വിധി. പരാതിക്കാരന് 1,60,85,700 രൂപ നല്‍കാനായിരുന്നു ഉത്തരവ്.




Sharing is Caring