ശാസ്താംകോട്ടയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍ .ഇന്നു പുലര്‍ച്ചെയോടെയാണ് വിള്ളല്‍ കണ്ടെത്തിയത്. ഇതോടെ തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പരശുറാം എക്‌സ്പ്രസ് ഒരു മണിക്കൂറിലേറെയായി പിടിച്ചിട്ടിരിക്കുകയാണ്.
കൊല്ലം-എറണാകുളം റൂട്ടില്‍ റെയില്‍ തകരാര്‍ നിത്യസംഭവമായിരിക്കുകയാണ്. കഴിഞ്ഞ മാസം ഇതുപോലെ റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് തകരാര്‍ പരിഹരിച്ചിരുന്നു. അങ്കമാലിയില്‍ മംഗലാപുരം എക്സ്പ്രസ് പാളം തെറ്റിയത് രണ്ടുമാസം മുമ്പാണ്.