പീഡിപ്പിച്ചവരുടെ പേരുകള്‍ പുറത്തുവിട്ട് യുവതി, ഉന്നതന്‍ വടക്കാഞ്ചേരിയിലെ സിപിഐഎം കൗണ്‍സിലര്‍ ജയന്തന്‍; സംഭവത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും യുവതി


800x480_image59802406 സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ ജയന്തന്‍ ഉള്‍പ്പെടെ മൂന്നുപേരാണ് മാനഭംഗപ്പെടുത്തിയതെന്ന് വെളിപ്പെടുത്തി തൃശൂരില്‍ കൂട്ടമാനംഭംഗത്തിന് ഇരയായ യുവതി. ജയന്തന്റെ സഹോദരന്‍ ജിനീഷ്, ഷിബു എന്നിവരും മാനഭംഗപ്പെടുത്തിയതായി യുവതി വെളിപ്പെടുത്തി. ഭര്‍ത്താവ് മഹേഷ്, ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, അവതാരകയും നടിയുമായ പാര്‍വതി എന്നിവര്‍ക്കൊപ്പം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് യുവതി മാനഭംഗപ്പെടുത്തിയവരുെട പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയത്.
ഭര്‍ത്താവിനോടൊപ്പം തൃശൂരില്‍ താമസിക്കവെയാണ് യുവതി പീഡനത്തിന് ഇരയായത്. പ്രതികള്‍ ഭീഷണിപ്പെടുത്തി മൊഴി കൊടുപ്പിച്ചെന്നും പരാതിക്കാരി പറഞ്ഞു.


മൊഴി മാറ്റിപ്പറയാന്‍ പൊലീസും സമ്മര്‍ദം ചെലുത്തി. തുടര്‍ന്നാണു ആദ്യം നല്‍കിയ പരാതിയില്‍നിന്നു പിന്നോട്ടുപോകാന്‍ തീരുമാനിച്ചത്. അതിനനുസരിച്ചാണ് മജിസ്ട്രേറ്റിനു മൊഴി നല്‍കിയതെന്നും യുവതി വെളിപ്പെടുത്തി.
പുറത്തിറങ്ങിയാല്‍ കുട്ടികളെ കൊല്ലുമെന്നു അവര്‍ ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. മൊഴി നല്‍കുമ്ബോള്‍ ഭര്‍ത്താവിനെ കാറില്‍ തടഞ്ഞുവച്ചിരുന്നു. സമ്മര്‍ദമുണ്ടോയെന്നു മജിസ്ട്രേട്ട് ചോദിച്ചപ്പോള്‍ താന്‍ കരഞ്ഞു. തിരുത്തിപ്പറയേണ്ട മൊഴി പഠിപ്പിച്ചത് പൊലീസ് സ്റ്റേഷനില്‍വച്ചാണെന്നും യുവതി വ്യക്തമാക്കി.2014ലാണ് സംഭവം നടന്നത്. ഭര്‍ത്താവിന് ചെറിയ കുഴപ്പം പറ്റിയെന്ന് പറഞ്ഞാണ് നാലു പേരും ചേര്‍ന്ന് തന്നെ കാറില്‍ കൊണ്ടുപോയത്. കൊടുങ്ങല്ലൂര്‍ എത്തിയപ്പോള്‍ വാഹനം വഴിമാറി സഞ്ചരിക്കുകയായിരുന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചെങ്കിലും അവര്‍ ഒന്നും പറഞ്ഞില്ല.




Sharing is Caring