സെവന്‍സിന്റെ ലോകകപ്പ് ഉയര്‍ത്തി ഫിഫാ മഞ്ചേരി


കൊടുവള്ളി കൊയപ്പ അഖിലേന്ത്യാ സെവന്‍സ് എന്ന സെവന്‍സിന്റെ ലോകകപ്പ് ഫിഫാ മഞ്ചേരി സ്വന്തമാക്കി. ഇന്നലെ നടന്ന ഫൈനലില്‍ സൂപ്പര്‍ താരങ്ങളാല്‍ നിറഞ്ഞ ടൗണ്‍ ടീം അരീക്കോടിനെ തോല്‍പ്പിച്ചാണ് ഒരു ഇടവേളയ്ക്കു ശേഷം ഫിഫാ മഞ്ചേരി കോയപ്പ കിരീടം ഉയര്‍ത്തിയത്. എതിരില്ലത്ത ഒരു ഗോളിനായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം.


ഫിഫാ മഞ്ചേരിയുടെ സീസണിലെ മൂന്നാം കിരീടമാണിത്. സെമിയില്‍ സ്കൈബ്ലൂ എടപ്പാളിനെ തകര്‍ത്താണ് ഫിഫാ മഞ്ചേരി ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു സെമിയില്‍ ഫിഫാ മഞ്ചേരിയുടെ വിജയം. അല്‍ മിന്‍ഹാല്‍ വളാഞ്ചേരിയെ തോല്‍പ്പിച്ചായിരുന്നു ടൗണ്‍ ടീം അരീക്കോടിന്റെ ഫൈനല്‍ പ്രവേശനം.1




Sharing is Caring