ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയ സൈന്യത്തിന് നേരെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. സിആര്‍പിഎഫും കാശ്മീര്‍ പൊലീസും ചേര്‍ന്ന് ഭീകരര്‍ക്കായി വ്യാപക തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ദര്‍ബ്ഗാം ഗ്രാമത്തിലാണ് ഇപ്പോള്‍ പരിശോധനകള്‍ നടക്കുന്നത്.













