സെന്‍കുമാറിനെതിരെ വ്യാജരേഖയുണ്ടാക്കി; നളിനി നെറ്റോയ്‌ക്കെതിരെ ഹര്‍ജി


ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരെ വ്യാജരേഖയുണ്ടാക്കിയെന്നാണ് പരാതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്. അഭിഭാഷകനായ സന്തോഷ് ബസന്താണ് ഹര്‍ജി നല്‍കിയത്.
ടി.പി.സെന്‍കുമാറിനെതിരേ വ്യാജരേഖയുണ്ടാക്കി മുഖ്യമന്ത്രിക്കു സമര്‍പിച്ചു. വിവിധ ആരോപണങ്ങളില്‍ ജേക്കബ് തോമസിനെതിരേ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടും ഈ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്നും ഹര്‍ജിയിലുണ്ട്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി 27ന് വിശദീകരണം നല്‍കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടു.




Sharing is Caring