പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും ശിവസേന രംഗത്ത്. നോട്ട് പിന്‍വലിക്കല്‍ നടപടി ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ ഹിരോഷിമയും നാഗസാക്കിയുമാക്കി മാറ്റിയെന്ന് പറഞ്ഞാണ് ശിവസേന രംഗത്തെത്തിയത്.
നോട്ട് പിന്‍വലിക്കല്‍ നടപടി ഒരു ആറ്റംബോംബ് ആയിരുന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഉപദേശം കേള്‍ക്കാന്‍ പോലും മോദി ചെവി കൊടുക്കുന്നില്ലെന്നും ശിവസേന തുറന്നടിച്ചു. ആര്‍.എസ്.എസ് മുഖപത്രമായ സാംമ്‌നയിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്.

മോദി ഏകപക്ഷീയമായാണ് തീരുമാനമെടുക്കുന്നത്. ആര്‍ക്കും ചെവികൊടുക്കാന്‍ അദ്ദേഹം തയാറാകുന്നില്ലന്നും ശിവസേന കുറ്റപ്പെടുത്തി.
എന്‍.ഡി.എയുടെ പ്രധാന സഖ്യകക്ഷിയായ ശിവസേന നേരത്തെയും മോദിയുടെ നോട്ട് നിരോധന നടപടിയെ നിശിതമായി വിമര്‍ശിച്ച് രംഗത്തു വന്നിരുന്നു.













