സുഷമ സ്വരാജിനെതിരെ വിമര്‍ശനവുമായി ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍


ന്യൂഡല്‍ഹി: 2014 ജൂണില്‍ ഇറാഖില്‍ നിന്നും കാണാതായ 39 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടുവെന്ന് രാജ്യസഭയില്‍ പറഞ്ഞ ദിവസങ്ങള്‍ മാത്രം കഴിയുമ്പോഴേക്കും വിദേശകാര്യ മന്ത്രിക്കെതിരെ ആരോപണവുമായി മരിച്ചവരുടെ ബന്ധുക്കള്‍ രംഗത്ത്. തങ്ങളെ നേരിട്ടു കാണുന്നതിനോ ആശ്വസിപ്പിക്കുന്നതിനോ സുഷമാ സ്വരാജ് തയ്യാറായിട്ടില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.


തങ്ങള്‍ കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രിയെ കാണുന്നതിനായി അപ്പോയിന്‍മെന്റ് തേടിയിരുന്നെങ്കിലും അത് ലഭിച്ചില്ലെന്നും. ഓഫീസുമായി ബന്ധപ്പെടുമ്പോഴെല്ലാം മന്ത്രി തിരക്കിലാണെന്നും. മരിച്ചവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ നാട്ടിലെത്തിക്കുന്നതിന്റെ തിരക്കിലാണെന്നും കൊല്ലപ്പെട്ട മഞ്ജീന്ദര്‍ സിങ്ങിന്റെ സഹോദരന്‍ ഗുര്‍പീന്ദര്‍ സിങ് ആരോപിച്ചു.തങ്ങള്‍ ഇപ്പോള്‍ മരിച്ചവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കൊണ്ടുവരുന്നതിന് പ്രാധാന്യം നല്‍കുന്നതെന്നും അത് കൊണ്ടുവന്നശേഷം ബന്ധുക്കളെ കാണുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചതായി ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.


എത്രയും വേഗം തങ്ങളെ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ ഡല്‍ഹിയില്‍ അനിശ്ചിതകാല നിരാഹാരമിരിക്കുമെന്ന് ഗുര്‍പീന്ദര്‍ സിങ്ങ് പറഞ്ഞു. തനിക്കൊപ്പം മരിച്ച എല്ലാവരുടേയും കുടുംബങ്ങള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും മതിയായ ധനസഹായം ലഭിക്കണമെന്നും അവശ്യപ്പെടുന്നുണ്ട്.



Sharing is Caring