ഭൂമി ഇടപാട് ; നഷ്ടം പരിഹരിക്കാമെന്ന് ബിഷപ്പ് ഒത്തുതീര്‍പ്പ് ചര്‍ച്ച കൊച്ചിയില്‍


കൊച്ചി : സിറോ മലബാര്‍ ഭൂമി ഇടപാട് കേസില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥയുമായി ബന്ധപ്പെട്ട ചര്‍ച്ച ഇന്നു കൊച്ചിയില്‍ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് ബിഷപ് ഹൗസിലാണ് യോഗം ചേരുക. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി യോഗത്തില്‍ പങ്കെടുക്കും.


ഭൂമി ഇടപാടില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് കെസിബിയുടെ യോഗത്തില്‍ കര്‍ദ്ദിനാള്‍ പറഞ്ഞിരുന്നു. ഭൂമി ഇടപാടില്‍ സഭയ്ക്ക് നഷ്ടമുണ്ടായിട്ടുണ്ടെന്നും അത് പരിഹരിക്കുമെന്നും ബിഷപ്പ് പറഞ്ഞു.
വൈദിക സമിതി ചേര്‍ന്ന് പ്രശനം ചര്‍ച്ച ചെയ്യണമെന്നായിരുന്നു കര്‍ദ്ദിനാള്‍ വിരുദ്ധ പക്ഷത്തിന്റെ നിലപാട്. അതിന്റെ ഭാഗമായി തിങ്കളാഴ്ച അങ്കമാലി അതിരൂപതയില്‍ വൈദിക കൂട്ടായ്മയുടെ യോഗം ചേരും.




Sharing is Caring