മാണിയോട് അയിത്തമില്ല,​ ചെങ്ങന്നൂരില്‍ എല്ലാവരുടേയും വോട്ട് വേണം: വൈക്കം വിശ്വന്‍


കോട്ടയം: ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്ലാവരുടേയും വോട്ട് ഇടതുമുന്നണിക്ക് വേണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ വോട്ട് വേണ്ടെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വൈക്കം വിശ്വന്‍.


മാണിയോട് ഒരു തരത്തിലമുള്ള അയിത്തമില്ല. ചെങ്ങന്നൂരില്‍ മാണിയുടെ വോട്ട് വേണ്ടെന്ന് സി.പി.ഐ പറഞ്ഞിട്ടില്ല. ഇക്കാര്യം സംസ്ഥാന തലത്തില്‍ തീരുമാനിക്കും. മാണിയെ മുന്നണിയിലെടുക്കുന്ന കാര്യം എല്‍.ഡി.എഫിലെ ഘടകകക്ഷികള്‍ ആലോചിച്ച്‌ കൂട്ടായി എടുക്കേണ്ട തീരുമാനമാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു




Sharing is Caring