വീറ്റോ ഭീഷണിക്കൊടുവില്‍ ധനവിനിയോഗ ബില്ലിനു ട്രംപിന്റെ അമുനതി


വാഷിങ്ടണ്‍:വീറ്റോ ഭീഷണിക്കൊടുവില്‍ കോണ്‍ഗ്രസ് പാസാക്കിയ ധനവിനിയോഗ ബില്ലിനു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുമതി. വിവിധ കാര്യങ്ങളാല്‍ ബില്ലില്‍ താന്‍ അസംതൃപ്തനാണ്. ഇതുപോലെ മറ്റൊരു ബില്ലില്‍ താന്‍ ഒപ്പുവയ്ക്കില്ലെന്നു താക്കീതു നല്‍കിയാണു ധനവിനിയോഗ ബില്ലിനു പ്രസിഡന്റ് അനുമതി നല്‍കിയത്.


കഴിഞ്ഞമാസവും ചെറിയ സാമ്പത്തിക പ്രതിസന്ധിക്കും ആശങ്കയ്ക്കും വഴിവച്ചാണ് ധനകാര്യ ബില്‍ പാസായത്. അന്നു കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ റാന്‍ഡ് പോളിന്റെ എതിര്‍പ്പായിരുന്നു പ്രതിസന്ധിക്കു കാരണം.


കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന ബില്‍ വീറ്റോ ചെയ്യാന്‍ പോകുന്നുവെന്നുള്ള ട്രംപിന്റെ ട്വീറ്റ് ഏറെ ആശങ്കകള്‍ക്കു വഴിവച്ചിരുന്നു. മറ്റൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് അമേരിക്ക പോകുന്നുവെന്ന അഭ്യൂഹങ്ങളും പരന്നു. ആറു മാസത്തേക്കു സര്‍ക്കാരിനു ചെലവിനുള്ള 1.3 ബില്യന്‍ ഡോളറാണ് ഇപ്പോള്‍ അനുവദിക്കപ്പെട്ടത്. ഇതില്‍ 1.6 ബില്യന്‍ ഡോളര്‍ അതിര്‍ത്തി സുരക്ഷയ്ക്കു വേണ്ടിയാണ്.



Sharing is Caring